കോഴിക്കോട്: പൊതുവേ പച്ചക്കറിവിഭവങ്ങളാണ് സദ്യക്കായി വീടുകളിലൊരുക്കുന്നത്. എന്നാല്‍ കേരളത്തില്‍ ചിലയിടങ്ങളിലെല്ലാം നോണ്‍-വെജ് സദ്യക്കാണ് പ്രിയം. വടക്കന്‍ ജില്ലകളിലാണ് ഇത്തരത്തില്‍ നോണ്‍-വെജ് സദ്യ പ്രചാരത്തിലുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളിലെല്ലാം നോണ്‍-വെജ് സദ്യക്ക് ആരാധകരേറെയാണ്.
ALSO READ: പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച മലബാർ നഗരങ്ങളെല്ലാം ഓണ തിരക്കിൽ
ഓര്‍മ്മയില്‍ ഒരോണം പോലും മീനോ ഇറച്ചിയോ ഇല്ലാതെ ഉണ്ടിട്ടില്ലെന്നാണ് കണ്ണൂരിലെയും കാസര്‍കോട്ടെയുമെല്ലാം അറുപതുകാര്‍ പോലും പറയുന്നത്. ‘ഏറ്റവും വില കൂടിയ ഏത് മീനാണോ മാര്‍ക്കറ്റില്‍ കിട്ടുന്നേ, അത് വാങ്ങിക്കൊണ്ടുവന്നിട്ട് വറുക്കും, ചെലപ്പോ ചിക്കനും വയ്ക്കും.
അത്തം തൊട്ടങ്ങോട്ട് ഓണക്കിലുക്കം തുടങ്ങുമെങ്കിലും പത്ത് ദിവസവും സദ്യയൊരുക്കുന്ന വീടുകളൊക്കെ ഇന്ന് വളരെ കുറവാണ്. എന്തായാലും തിരുവോണദിവസം സദ്യ നിര്‍ബന്ധം തന്നെ.
Post Your Comments