ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരെ വിമർശനവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. യെദിയൂരപ്പ ബിജെപിക്ക് ആവശ്യമില്ലാത്ത കുട്ടിയാണെന്നും കേന്ദ്രസര്‍ക്കാരിനു വലിയ ജോലികള്‍ യെദിയൂരപ്പയെ ഏല്‍പ്പിക്കാന്‍ താത്പര്യമില്ലെന്നും സിദ്ധരാമയ്യ പരിഹസിച്ചു. ജനങ്ങളുടെ താത്പര്യത്തോടെയല്ല യെദിയൂരപ്പ അധികാരത്തിൽ എത്തിയത്. ജനപിന്തുണയോടെയാണ് യെദിയൂരപ്പ അധികാരത്തില്‍ എത്തിയതെങ്കില്‍ പാര്‍ട്ടിക്ക് യാതൊരു പ്രതിഷേധവും ഉണ്ടാകുമായിരുന്നില്ല. നരേന്ദ്ര മോദിയെപ്പോലെയല്ല യെദിയൂരപ്പ അധികാരത്തില്‍ എത്തിയതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
Post Your Comments