Latest NewsIndia

പിഴ ഇരട്ടിയിലധികം വര്‍ധിപ്പിച്ചിട്ടും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കുറവില്ല; ഒടുവില്‍ പോലീസ് പരിശോധനയ്ക്കിറങ്ങിയത് ഇങ്ങനെ

ചെന്നൈ: ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഇരട്ടിയലധികമായി കൂട്ടിയിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിഴയിനത്തില്‍ ദിവസവും ലഭിക്കുന്നത് ലക്ഷങ്ങള്‍. പിഴ കൂട്ടിയിട്ടും നിയമലംഘനത്തില്‍ കുറവ് വരാതായതോടെ ഒടുവില്‍ സൈ്വപ്പിങ് മെഷിനുകളുമായാണ് ട്രാഫിക് പോലീസ് പരിശോധനയ്ക്കിറങ്ങിയിരിക്കുന്നത്. പിഴ തുക വര്‍ധിപ്പിച്ചിട്ടും ചെന്നൈയില്‍ മാത്രം നാലായിരത്തോളം വാഹനയാത്രക്കാരാണ് ദിനംപ്രതി പിഴയടക്കുന്നതെന്നാണ് കണക്ക്. ഇതില്‍ ഏറിയ പങ്കും ഇരുചക്ര വാഹനയാത്രക്കാരാണെന്നാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ALSO READ: ഗതാഗത നിയമലംഘനം : കേന്ദ്രനിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമായിയ്‌ക്കെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് നിയമങ്ങള്‍ പുല്ലുവില : സാധാരണക്കാരില്‍ നിന്ന് ഈടാക്കുന്നത് ഉയര്‍ന്ന തുകയും

ആദ്യ ദിവസങ്ങളില്‍ ട്രാഫ്ക് നിയമം ലംഘിക്കുന്ന യാത്രക്കാരെ മുന്നറിയിപ്പ് നല്‍കി വിട്ടയക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെന്നൈ ട്രാഫിക്ക് പൊലീസ് നയം കടുപ്പിച്ച് കഴിഞ്ഞു. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമായതിനാല്‍ ഇരുചക്ര വാഹനയാത്രക്കാരാണ് വാഹന പരിശോധനയില്‍ അധികവും കുടുങ്ങിയത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കണക്കനുസരിച്ച്, സെപ്റ്റംബര്‍ ഒന്ന് മുതല്‍ ചെന്നൈയില്‍ മാത്രം 28000ത്തിലധികം പേര്‍ പിഴയടച്ചു കഴിഞ്ഞു.

ഹെല്‍മറ്റ് ഇല്ലാത്തതിന് വരെ പിഴ ആയിരമായതോടെ സൈ്വപ്പിങ്ങ് മെഷീനുകളുമായാണ് ട്രാഫിക്ക് പൊലീസ് പരിശോധനയ്ക്കിറങ്ങി. ലൈസന്‍സ് ഇല്ലാതെ വാഹനംഓടിച്ചാല്‍ 5000വും, മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരവുമാണ് പിഴ. പിഴ അടയ്ക്കാന്‍ മടിക്കുന്നവര്‍ കോടതി കയറേണ്ടി വരുമെന്നതിനാല്‍ തെളിവിനായി വീഡിയോ കൂടി ചിത്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

ALSO READ: 74 കാരിയായ മങ്കയമ്മയുടെ പ്രസവത്തിൽ വിവാദം, ചികിത്സ നടത്തിയ ഡോക്ടർമാർക്കെതിരെ ഒരു സംഘം ഡോക്ടർമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button