കൊച്ചി: അമിത വേഗതയും ട്രാഫിക് നിയമ ലംഘനവും പിടിക്കാൻ എ ഐ കാമറകൾ സംസ്ഥാനത്ത് പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. എന്നാൽ ഇതിനെതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്തുണ്ട്. അത്തരത്തിൽ പ്രതിഷേധം ഉയർത്തുന്ന ചില വീഡിയോകളിൽ ഉയരുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി അഡ്വ ശ്രീജിത്ത് പെരുമന .
സ്വന്തം കുട്ടികളെ ചാക്കിൽ കെട്ടിയും, പെട്ടിയിൽ അടച്ചുമൊക്കെ ട്രാഫിക് നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതിനെതിരെയാണ് ശ്രീജിത്തിന്റെ വിമർശനം. AI ക്യാമറകളുമായി ബന്ധപ്പെട്ട് VIP പരിഗണന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ട്രാഫിക് നിയമങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കാനുള്ള ശ്രമങ്ങളെ അശ്ലീല മാർഗ്ഗങ്ങളിലൂടെ പരിഹസിക്കുന്നതും ചൈൽഡ് അഭ്യുസ് നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രീജിത്ത് പറയുന്നു.
read also: 50,000 – 80,000 രൂപ വരെ വില, യുവ നടിമാർ സെക്സ് റാക്കറ്റിൽ: സംഘത്തിലെ പ്രധാന നടി അറസ്റ്റില്‍
കുറിപ്പ് പൂർണ്ണ രൂപം
തെമ്മാടിത്തരത്തിന് കയ്യടിക്കുന്ന അശ്ലീല ആൾക്കൂട്ടം ഭയപ്പെടുത്തുന്നു.. സ്വന്തം കുട്ടികളെ ചാക്കിൽ കെട്ടിയും, പെട്ടിയിൽ അടച്ചുമൊക്കെ ട്രാഫിക് നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കയ്യടിക്കുന്ന ആൾക്കൂട്ടവും, സോഷ്യൽ മീഡിയ ബുദ്ധിജീവികളും മാധ്യമങ്ങളുമെല്ലാം അങ്ങേയറ്റത്തെ അശ്ലീലമാണ് എന്നതിനപ്പുറം സാമൂഹിക വിപത്തുമാണ്.
AI ക്യാമറകൾ ട്രാഫിക് സർവയ്‌ലൻസിന് ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവൻ രക്ഷിക്കനാണെന്ന അടിസ്ഥാന വിവേകംപോലും ഇല്ലാതെ പോകുന്നു എന്നതിനപ്പുറം കുട്ടികളെ അപകടകരമായ രീതിയിൽ ക്രൂരതകൾക്ക് ഇരയാക്കുന്നു എന്നതും ഏറെ ഗൗരവകാരമാണ്.
ബാലവകാശ നീതി നിയമത്തിന്റെ പരിധിയിൽ വരുന്ന, പീനൽ കോഡിന്റെ പരിധിയിൽ വരുന്ന ജാമ്യമില്ലാ ക്രിമിനൽ കുറ്റത്തെ ഗ്ലോറിഫൈ ചെയ്തുകൊണ്ടാണ് ചില മാധ്യമങ്ങളെ ഉൾപ്പെടെ ആഘോഷമാക്കുന്നത്. സംഭവങ്ങളിൽ പോലീസും, ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുക്കണം.
ബൈക്കോ സ്‌കൂട്ടറോ പോയിട്ട് ചുട്ടുപൊള്ളുന്ന നിലത്ത് ചവിട്ടി നടക്കാൻ നല്ല ചെരുപ്പുകൾ പോലുമില്ലാത്ത കോടിക്കണക്കിനു മനുഷ്യർ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത് എന്ന് ഓർമ്മയുണ്ടാകണം.
AI ക്യാമറകളുമായി ബന്ധപ്പെട്ട് VIP പരിഗണന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ട്രാഫിക് നിയമങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കാനുള്ള ശ്രമങ്ങളെ അശ്ലീല മാർഗ്ഗങ്ങളിലൂടെ പരിഹസിക്കുന്നതും ചൈൽഡ് അഭ്യുസ് നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല.
സർക്കസ് അഭ്യാസികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ തൂക്കിപിടിച്ചുകൊണ്ടുള്ള സഹസിക ഇരുചക്ര യാത്രകൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിൽ സംശയമേതും വേണ്ട.
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments