മുംബൈ: കെഎല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കണമെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞതാണ്. അത്രയും മികച്ച കളിക്കാരനാണ് രോഹിത്. ഗാംഗുലി വ്യക്തമാക്കി.
രഹാനേയും, ഹനുമാ വിഹാരിയും മധ്യനിരയില്‍ സ്ഥിരത കാണിക്കുമ്പോള്‍ മധ്യനിരയില്‍ വേറെ അഴിച്ചുപണികള്‍ വേണ്ടി വരുന്നില്ല’. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം, ടെസ്റ്റിലെ ഓപ്പണറായി ലഭിക്കുന്ന അവസരവും രോഹിത് നന്നായി ഉപയോഗിക്കും എന്നാണ് എന്റെ വിശ്വാസം. – ഗാംഗുലി പറഞ്ഞു. ലോകകപ്പില്‍ അഞ്ച് സെഞ്ചുറികൾ ഉള്‍പ്പെടെ 600 റണ്‍സ് നേടിയ താരത്തെ ടീമിൽ നിന്ന് പുറത്താക്കിയതിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു.
36 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച രാഹുലിന്റെ സമ്പാദ്യം 34.58 ബാറ്റിങ് ശരാശരിയില്‍ 2006 റണ്‍സ് ആണ്. വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളില്‍ 44, 48,16, 6 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റിലും രോഹിത്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഓപ്പണിങ്ങില്‍ രാഹുല്‍ നിരാശപ്പെടുത്തിയതോടെ രോഹിത്തിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം എന്ന ആവശ്യമാണ് ഉയരുന്നത്.
Post Your Comments