Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUAENewsGulf

ഷാർജയിൽ ചികിത്സാ പിഴവിനെ തുടർന്ന് മലയാളി നഴ്‌സ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് കോടതി

ഷാർജ : ചികിത്സാ പിഴവിനെ തുടർന്ന് മലയാളി നഴ്‌സ് ഷാർജയിൽ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് കോടതി. കൊല്ലം പത്തനാപുരം സ്വദേശിനിയും ഷാര്‍ജ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സുമായിരുന്ന ബ്ലെസി ജോസഫ് ഏബ്രഹാമിന്റെ (32) മരണത്തിൽ 78 ലക്ഷം രൂപ നഷ്ടപരിഹാരമാണ് ഷാർജ കോടതി വിധിച്ചത്. നഷ്ടപരിഹാരമായി 39 ലക്ഷം രൂപയും കോടതി ചെലവിനത്തില്‍ മറ്റൊരു 39 ലക്ഷം രൂപയും മരണപ്പെട്ട യുവതിയെ ചികിത്സിച്ച ഷാര്‍ജയിലെ ഡോ. സണ്ണി മെഡിക്കല്‍ സെന്‍ററും ഡോക്ടര്‍ ദര്‍ശന്‍ പ്രഭാത് രാജാറാം പി നാരായണരായും അടയ്ക്കണമെന്നും, ബ്ലെസി ടോമിന്‍റെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിനും അവരുടെ രണ്ടു മക്കള്‍ക്കുമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടതെന്നും കോടതി വിധിയിൽ പറയുന്നു.

Also read : നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്​ടം നികത്തിക്കൊടുക്കേണ്ടത്; വിമർശനവുമായി വിഎസ്

2015 നവംബറിലാണ് അണുബാധയെ തുടർന്നു ചികിത്സ തേടി ബ്ലെസി സ്വകാര്യ ക്ലിനിക്കിലെത്തിയത്.  ബ്ലെസിക്ക് ഡോക്ടര്‍ ആന്‍റിബയോട്ടിക് ഇന്‍ജക്ഷന്‍ നല്‍കി. എന്നാൽ ബ്ലെസി ബോധരഹിതയായി. ഉടന്‍ തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്സിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. ബ്ലെസിയുടെ മരണം ചികിത്സാപ്പിഴവ് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് മുനിസിപ്പാലിറ്റിയിലെ ലാബ് അസിസ്റ്റന്റായ ഭര്‍ത്താവ് ജോസഫ് അബ്രഹാം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി മരുന്നിന്‍റെ റിയാക്ഷന്‍ മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും കുടുംബത്തിന് നഷ്ടപരിഹാരം വിധിക്കുകയുമായിരുന്നു.  ഇപ്പോള്‍ ഇന്ത്യയിലുള്ള ഡോക്ടര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ബ്ലെസി മരിച്ചതോടെ ഡോക്ടര്‍ നാരായണരാ യുഎഇയില്‍ നിന്ന് നാടുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button