KeralaLatest NewsNews

രണ്ടില, പി ജെ ആണ് ശരി; കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ് നിലപാട് വ്യക്തമാക്കി

കോട്ടയം: പാലാ ഉപ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന പി.ജെ ജോസഫിന്റെ തീരുമാനം ശരിയായിരുന്നെന്ന് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ്.

ALSO READ: കൊച്ചിയിലെ ഗതാഗത കുരുക്ക്: ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ഇല്ല

ജോസഫ് പാർട്ടി ഭരണഘടനയനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് സി.എഫ് തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പു വേളയിൽ തർക്കമുണ്ടാക്കുന്നത് നല്ലതല്ല. കേരള കോൺഗ്രസ് മുഖപത്രമായ പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ച ജോസഫിനെതിരായുള്ള വിവാദ ലേഖനം താൻ വായിച്ചിട്ടില്ലെന്നും സി എഫ് തോമസ് പറഞ്ഞു.

പാലായിൽ മാണിയുടെയും പാർട്ടിയുടെയും പാരമ്പര്യം കാത്തു സൂക്ഷിക്കാൻ കരുത്തുള്ള ഒരു സ്ഥാനാർത്ഥിയാണ് വേണ്ടത്. അണപ്പല്ല് കൊണ്ടിറുമ്മുകയും മുൻപല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർത്ഥിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും പ്രതിച്ഛായയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

ALSO READ: ജനാധിപത്യത്തിന് വിമർശനം; യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു

പി.ജെ ജോസഫ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വരണാധികാരിയുടെ തീരുമാനം. പാലായിൽ മത്സരിക്കുന്നത് യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും പാർട്ടി ചിഹ്നം നൽകാനാകില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button