Latest NewsKeralaNews

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്

ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്നെ നേതാക്കള്‍ മത്സരിയ്ക്കുന്നതാണ് നല്ലത്

കാസര്‍കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി സീറ്റില്‍ നിന്നും മാറി മത്സരിയ്ക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സീറ്റില്‍ നിന്നും മാറി മത്സരിയ്ക്കണമെന്ന് യുഡിഎഫില്‍ ഒരാള്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.

ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്നെ നേതാക്കള്‍ മത്സരിയ്ക്കുന്നതാണ് നല്ലത്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടണമെന്ന തരത്തില്‍ ആവശ്യമുയര്‍ന്നുവെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. കൂടുതല്‍ നേതാക്കള്‍ ജോസഫ് വിഭാഗത്തിലേക്ക് വന്നത് സീറ്റ് തീരുമാനത്തില്‍ പ്രതിസന്ധിയാകില്ല. നിലവില്‍ ജോസഫ് ഗ്രൂപ്പിലുള്ളവരെല്ലാം ഏക സഹോദരങ്ങളെ പോലെയാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button