KeralaLatest NewsNews

ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചത് ജോസ് കെ മാണി : പി.ജെ ജോസഫ്

ലതിക ഏറ്റുമാനൂര്‍ സീറ്റ് ചോദിച്ചത് ന്യായമല്ല

തൊടുപുഴ : ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചത് ജോസ് കെ മാണിയാണെന്ന് പി.ജെ ജോസഫ്. ഒരിക്കലും ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. നിലവിലെ ലയനത്തിന് മുന്‍കൈ എടുത്തത് പി സി തോമസ് ആണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം തകരുമെന്നാണ് ജോസഫിന്റെ അവകാശവാദം. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റും ജോസ് പക്ഷത്തിനില്ലെന്നും ജോസിനൊപ്പമുള്ള നല്ല നേതാക്കളെ സ്വീകരിക്കുമെന്നും പി ജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ലതിക ഏറ്റുമാനൂര്‍ സീറ്റ് ചോദിച്ചത് ന്യായമല്ല. ഏറ്റുമാനൂരിന് പകരം മൂവാറ്റുപുഴയെന്ന ചര്‍ച്ചയുണ്ടായിട്ടില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ മകളെ മത്സരിപ്പിക്കാതിരുന്നത് ജോസ് കെ മാണി തന്നെയാണ്. മകള്‍ മത്സരിച്ചിരുന്നെങ്കില്‍ അന്ന് പാര്‍ട്ടി ചിഹ്നം അനുവദിക്കുമായിരുന്നുവെന്നും ജോസഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button