കോട്ടയം : പാര്‍ട്ടി സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉടലെടുത്ത വിവാദം ചര്‍ച്ചയാവുമ്പോള്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്. പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും മോന്‍സ് ജോസഫിന്റെ രാജിക്കാര്യം അറിയില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
അതേസമയം, പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതോടെയാണ് മോന്‍സ് ജോസഫ് പാര്‍ട്ടി ഐക്യത്തിനുവേണ്ടി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം വിട്ട് നിന്ന് പ്രതിഷേധിച്ചിരുന്നു. മുതിര്‍ന്ന നേതാക്കാളെ പിന്‍തള്ളി മോന്‍സിന് നല്‍കിയ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Read Also : നാല്‍പ്പത്തിരണ്ടുകാരിയായ കാമുകിയെ തൊണ്ടകീറി കൊലപ്പെടുത്തി 24 കാരൻ: ഞെട്ടലിൽ യുവതിയുടെ മകൾ
മോന്‍സ് ജോസഫും ജോയി എബ്രഹാം ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുവാണ് ഫ്രാന്‍സിസ് വിഭാഗത്തിന്റെ ആരോപണം. പാര്‍ട്ടി പുനസംഘടനയിലൂടെ തര്‍ക്കം പരിഹരിക്കാം എന്നാണ് പി ജെ ജോസഫിന്റെ കണക്ക് കൂട്ടല്‍ .ഇതിനായി ഹൈപവര്‍ കമ്മിറ്റി ചേര്‍ന്ന് പുനസംഘടനയെ പറ്റി അന്തിമ തീരുമാനം എടുക്കും.
Post Your Comments