കൊച്ചി: ഗതാഗത കുരുക്കിൽ വലയുകയാണ് കൊച്ചി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ലഭ്യമല്ലെന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. കുണ്ടന്നൂരില്‍ കനത്ത ഗതാഗതക്കുരുക്ക് തുടരുകയാണ്.
ALSO READ: പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴിയില്‍ പൂക്കളമിട്ട് വേറിട്ട പ്രതിഷേധം : ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തു
ൈവറ്റില – തൃപ്പൂണിത്തുറ റോഡിലും ഗതാഗതം തടസപ്പെട്ടു. കലക്ടറുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് റോഡ് പണി തുടങ്ങിയതാണ് കാരണം. വൈറ്റിലയില്‍നിന്ന് അരൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം രണ്ടര മണിക്കൂറായി തടസ്സപ്പെട്ടിരിക്കുകയാണ്.
കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 45 റോഡുകൾക്ക് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി റോഡ് നന്നാക്കാൻ നടപടിയെടുക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും കലക്ടർ മുന്നറിയിപ്പു നൽകിയിരുന്നു. എറണാകുളം ജില്ലയിൽ അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജില്ലാ കലക്ടർ എസ്. സുഹാസ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണു പണി തുടങ്ങിയത്.
കഴിഞ്ഞ വർഷത്തേതിലും മോശം അവസ്ഥയിലാണ് റോഡുകളെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. കേസിൽ കൊച്ചിൻ കോർപറേഷനെ കക്ഷിചേർക്കുന്നതിനു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിർദേശിച്ചിട്ടുണ്ട്.
Post Your Comments