IdukkiNattuvarthaLatest NewsKeralaNews

മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബ് എന്ന് എംഎം മണി പറയുന്നു, മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോ: പിജെ ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലബോംബ് എന്ന് എംഎം മണി പറയുമ്പോള്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോയെന്ന് പിജെ ജോസഫ്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് നടത്തിയ ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : സഹകരണാശുപത്രിയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ സുധാകരന്‍ ശ്രമിക്കുന്നുവെന്ന് മമ്പറം ദിവാകരന്‍

മഴ കനത്താല്‍ അണക്കെട്ട് നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറയുമോയെന്ന് പിജെ ജോസഫ് ചോദിച്ചു. ആശങ്ക വേണ്ടെന്ന് നെഞ്ചില്‍ കൈ വച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഡീന്‍ കുര്യാക്കോസ് ഉപവാസ സമരം നടത്തിയത്. തമിഴ്‌നാട് പറയുന്നതിന് എല്ലാം മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണെന്ന് ആദ്ദേഹം ആരോപിച്ചു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ അനുകൂല പരാമര്‍ശങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button