Latest NewsNewsIndia

പാസ്റ്റര്‍മാര്‍ക്ക് പ്രതിമാസം 5,000 രൂപ പാരിതോഷികവുമായി സര്‍ക്കാര്‍; പ്രതിഷേധവുമായി ബി.ജെ.പി

അമരാവതി•എല്ലാ പാസ്റ്റര്‍മാര്‍ക്കും 5,000 രൂപ പ്രതിമാസം പാരിതോഷികം നല്‍കാനുള്ള ആന്ധ്രയിലെ ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ആഗസ്ത് 27 ന് ആന്ധ്ര സർക്കാർ ഒരു പത്രക്കുറിപ്പിൽ സംസ്ഥാനത്തെ പാസ്റ്റർമാർക്ക് 5,000 രൂപ ഓണറേറിയം നൽകാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരെയും മജിസ്ട്രേട്ടുകളെയും അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്ന്. വൈഎസ്‌ആർ‌ കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനമാണിതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

അതേസമയം, ആന്ധ്രാ സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശ് സർക്കാർ ഓരോ പാസ്റ്ററിനും പ്രതിമാസം 5000 രൂപ സംസ്ഥാന ഫണ്ടിൽ നിന്ന് അനുവദിക്കുന്നതെന്ന് ബിജെപി വക്താവ് ലങ്ക ദിനകർ ചോദിച്ചു. എന്നാൽ ഹിന്ദു പണ്ഡിറ്റുകൾക്ക് അത്തരം അലവൻസ്സുകള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ബിജെപിക്കെതിരെ വിമർശനവുമായി അണ്ണാ ഹസാരെ

വൈ എസ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായതിനുശേഷം ജറുസലേമിലേക്ക് പോയി. ഇത് അദ്ദേഹത്തിന്റെ സ്വകാര്യ സന്ദർശമാണെന്നാണ് പറഞ്ഞത്. പക്ഷേ 30,000 ഡോളറിലധികം ഇസ്രായേലിലെ ഒരു ട്രാവൽ ഏജൻസിക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കി. ഇപ്പോൾ അദ്ദേഹത്തിന്റെ സർക്കാർ ജറുസലേം യാത്രയ്ക്ക് ക്രിസ്ത്യാനികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തെപ്പോലെ എല്ലാ ക്രിസ്ത്യാനികൾക്കും സംസ്ഥാന ഗവൺമെന്റിന്റെ ഖജനാവിൽ നിന്നുള്ള ഫണ്ടുമായി അവിടേക്ക് പോകാൻ അർഹതയുള്ളത് പോലെയാണ് മുഖ്യമന്ത്രി ജഗന്റെ സമീപനമെന്നും ദിനകരൻ പറഞ്ഞു.

തീർത്ഥാടനത്തിനായി സംസ്ഥാന സർക്കാർ ഹിന്ദുക്കൾക്ക് അത്തരം സൗകര്യങ്ങളൊന്നും നൽകിയിട്ടില്ലെന്നും അതേസമയം അവരുടെ ക്ഷേത്രങ്ങളെ സർക്കാർ ഖജനാവിന് വരുമാനമുണ്ടാക്കുന്ന യന്ത്രങ്ങളായി കണക്കാക്കുന്നുവെന്നും ദിനകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button