Latest NewsNewsIndia

മതപരിവർത്തനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച് ആന്ധ്രാപ്രദേശ് ; ഒത്താശ ചെയ്ത് സർക്കാർ

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. സംസ്ഥാനത്ത് വര്‍ധിച്ച്‌ വരുന്ന മതപരിവര്‍ത്തന സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ബന്ധുനിയമന വിവാദം; പ്രതികരണവുമയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എന്നാൽ സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ജഗന്‍ മോഹന്‍ സര്‍ക്കാരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത് . മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മത നേതാക്കള്‍ക്ക് സര്‍ക്കാര്‍ പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇത്തരം മത നേതാക്കള്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button