Latest NewsNewsIndia

ആന്ധ്രയില്‍ വീണ്ടും ജഗന്മോഹന്‍ സർക്കാർ? എഴിപത്തിയഞ്ചില്‍ എഴുപത്തിനാൽ സീറ്റും വൈഎസ്ആര്‍ തൂത്തുവാരി

പത്തുവര്‍ഷം മുന്‍പ് മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടത്. 2019ല്‍ ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 175 ല്‍ 151 സീറ്റും നേടിയാണ് ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ്. മുനിസിപ്പാലിറ്റികളിലും നഗര പരിഷത്തിലും നടന്ന തെരഞ്ഞെടുപ്പില്‍ എഴിപത്തിയഞ്ചില്‍ എഴുപത്തിനാലും സീറ്റും വൈഎസ്ആര്‍ മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തൂത്തുവാരി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മുഴുവന്‍ സീറ്റുകളും നേടിയിട്ടുണ്ട്. മണ്ഡല്‍ പരിഷത്ത് തെരഞ്ഞെടുപ്പില്‍ തൊണ്ണൂറുശതമാനവും ജില്ലാ കൗണ്‍സില്‍ തൊണ്ണൂറ്റിയൊന്‍പത് ശതമാനം സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

553 ജില്ലാ കൗണ്‍സില്‍ സീറ്റുകളില്‍ സീറ്റില്‍ 547 സീറ്റും നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ് ശക്തി പ്രകടിപ്പിച്ചപ്പോള്‍ മണ്ഡല്‍ പരിഷത്തിലെ 8,083 സീറ്റല്‍ 7,283 സീറ്റാണ് ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് കരസ്ഥമാക്കിയത്. ഏപ്രില്‍ എട്ടിനാണ് ആന്ധ്രപ്രദേശ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.

Read Also: അധികം താമസിയാതെ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറും, താലിബാന്‍വല്‍ക്കരണം ശക്തം : അല്‍ഫോണ്‍സ് കണ്ണന്താനം

പത്തുവര്‍ഷം മുന്‍പ് മാത്രമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടത്. 2019ല്‍ ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 175 ല്‍ 151 സീറ്റും നേടിയാണ് ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ലോക്‌സഭാതെരെഞ്ഞെടുപ്പില്‍ ഇരുപത്തഞ്ചില്‍ ഇരുപത്തിരണ്ട് സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്‌സഭയിലെ ശക്തമായ സാന്നിധ്യമാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്.

shortlink

Post Your Comments


Back to top button