Latest NewsIndiaNews

ബിജെപിക്കെതിരെ വിമർശനവുമായി അണ്ണാ ഹസാരെ

പൂനെ : ബിജെപിക്കെതിരെ വിമർശനവുമായി അണ്ണാ ഹസാരെ. മോശം പശ്ചാത്തലമുള്ള നേതാക്കളെ ബിജെപി പാര്‍ട്ടിയിലെടുക്കരുത്. ഇനിയും ബിജെപി മോശം പശ്ചാത്തലമുള്ള നേതാക്കളെ പാര്‍ട്ടിയിലെടുക്കുന്നത് തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് തന്നെ ദുഷ്പേരാകുമെന്നു അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായവര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു കുറവുമില്ല. അവരുടെ തെറ്റായ ചെയ്തികളെ അധികാരമുള്ള പാര്‍ട്ടികളുടെ തണലില്‍ ഒളിച്ച് വയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമായ നേതാവാണ്. ഗാര്‍ഖുല്‍ ഹൗസിംഗ് അഴിമതിയില്‍ കുടുങ്ങിയ സുരേഷ് ജെയ്ന്‍.

കോടികളുടെ അഴിമതി നടത്തിയ ശേഷം മൂന്ന് വട്ടം സുരേഷ് ജെയ്ന്‍ പാര്‍ട്ടി മാറി. ഇത് ജെയ്നെതിരെ നടപടിയുണ്ടാകുന്നതില്‍ കാലതാമസത്തിനു ഇടയാക്കി. അഴിമതിക്കാരായ നേതാക്കളെ തെരഞ്ഞെടുപ്പിന് നിര്‍ത്തുമ്പോള്‍ ജനങ്ങള്‍ പാര്‍ട്ടികളെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. എണ്ണത്തില്‍ കൂടി വരുന്ന യുവ വോട്ടര്‍മാര്‍ക്ക്  ഇതിന് മുന്‍കെെയെടുക്കാവുന്നതാണെന്നും തെരഞ്ഞെടുക്കപ്പെടുന്നത് പൊതുസമൂഹത്തിന്‍റെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സത്യസന്ധതയുള്ള ആളുകള്‍ മാത്രമാണെന്ന് യുവസമൂഹം ഉറപ്പ് വരുത്തണമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.

Also read : ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം വീണ്ടെടുക്കാനുള്ള ഉത്തരവാദിത്വം ഇനി പ്രിയങ്കാഗാന്ധിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button