KeralaCricketLatest NewsNewsIndiaSports

അട്ടിമറി വിജയം നേടി ആന്ധ്ര, അപ്രതീക്ഷിത തോൽവിയിൽ കേരള കുതിപ്പിന് വിരാമം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം

മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. വമ്പൻമാരെ വീഴ്ത്തിയുള്ള വിജയക്കുതിപ്പിന് ഒടുവിൽ ആന്ധ്ര തടയിട്ടു. ആന്ധ്രയുടെ സീസണിലെ ആദ്യ ജയമാണ്. ആഭ്യന്തര ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കൻമാരായ കരുത്തരായ മുംബൈ, ഡൽഹി തുടങ്ങിയ ടീമുകളെ തോൽപ്പിച്ചെത്തിയ കേരളത്തെ, ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ആന്ധ്രപ്രദേശാണ് അപ്രതീക്ഷിത തോൽവി സമ്മാനിച്ച് കേരളത്തെ ഞെട്ടിച്ചത്.

Also related: ആതിരയ്ക്ക് രക്തം പേടി, കഴുത്ത് മുറിച്ച ശേഷം കത്തി കൈയ്യിൽ പിടിപ്പിച്ചത്?; സംശയങ്ങളിനെ

ആറു വിക്കറ്റിനാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു നയിച്ച ആന്ധ്ര കേരളത്തെ തകർത്തത്. ആദ്യ മൂന്നു മത്സരങ്ങളിലും രണ്ടാമത് ബാറ്റു ചെയ്ത കേരളത്തിന്, ഇത്തവണ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നു.

Also related: കര്‍ഷകരുമായുള്ള ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ബാറ്റിങ്ങിൽ തകർന്നതോടെ ആകെ നേടാനായത് 112 റൺസ് മാത്രം. 17 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ആന്ധ്ര അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button