Latest NewsIndiaNews

മീഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു! ആന്ധ്രയിലും ചെന്നൈയിലും ജനജീവിതം സ്തംഭിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മീഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെയാണ് തെക്കൻ ആന്ധ്ര തീരം കടന്നത്

ഹൈദരാബാദ്: തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും വീശിയടിച്ച മീഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി രണ്ട് സംസ്ഥാനങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും, രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങൾ പലതും വെള്ളക്കെട്ടിനടിയിലാണ്. വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയാത്തതും, വെള്ളക്കെട്ട് തുടരുന്നതുമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. പല മേഖലകളിലും ഇപ്പോഴും ജനജീവിതം സാധാരണ നിലയിലേക്ക് മാറിയിട്ടില്ല. ആന്ധ്രപ്രദേശിലെ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലും കാര്യക്ഷമമായി നടത്തണമെന്ന് ജില്ലാ കളക്ടർമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി വൈ.എസ് ജഗമോഹൻ റെഡ്ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മീഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെയാണ് തെക്കൻ ആന്ധ്ര തീരം കടന്നത്. കരയിലേക്ക് പ്രവേശിച്ച ചുഴലിക്കാറ്റ് വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ, ചുഴലിക്കാറ്റിന്റെ തീവ്രത ദുർബലമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിൽ നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മഴക്കെടുതിയിൽ ചെന്നൈയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 18 കവിഞ്ഞിട്ടുണ്ട്. ചെന്നൈയിലെ പലസ്ഥലങ്ങളിലും മൊബൈൽ നെറ്റ്‌വർക്ക് പുനസ്ഥാപിക്കുന്നതിൽ തടസ്സം നേരിടുന്നുണ്ട്. ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം അവരുടെ വേദന പങ്കിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Also Read: വാട്സ്ആപ്പ് സ്റ്റാറ്റസ് ഇൻസ്റ്റയിൽ ലഭിക്കാൻ ഇനി ഒറ്റ ക്ലിക്ക് മതി! പുതിയ ഫീച്ചർ ഇതാ എത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button