Latest NewsNewsSportsTennis

യുഎസ് ഓപ്പണിൽ റാഫേൽ നദാൽ പുറത്ത്: അട്ടിമറിച്ചത് ഫ്രാൻസിസ് ടിയാഫോ

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. രണ്ടാം സീഡായ സ്പാനിഷ് ഇതിഹാസത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് 22-ാം സീഡായ ടിയാഫോ അട്ടിമറിച്ചത്. സ്കോർ 6-4, 4-6, 6-4, 6-3. 2022ൽ നദാലിന്‍റെ ആദ്യ ഗ്ലാൻസ്ലാം തോൽവിയാണിത്. ടിയാഫോ ക്വാർട്ടറിൽ ആന്ദ്രേ റുബ്ലേവിനെ നേരിടും.

നേരത്തെ, പുരുഷ സിംഗിള്‍സില്‍ നിന്ന് ആന്‍ഡി മറേ പുറത്തായിരുന്നു. മൂന്നാം റൗണ്ടില്‍ മത്തേയു ബരെറ്റീനിയാണ് മറേയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-4, 7-6, 6-3. കൂടാതെ, ടെന്നിസ് ഇതിഹാസം സെറീന വില്യംസും യുഎസ് ഓപ്പണില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ താരം അയ്‌ല ട്യോംല്യാനോവിച്ചിനോയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സെറീനയെ പരാജയപ്പെടുത്തിയത്.

7-5, 6-7, 6-1 എന്ന സ്‌കോറിനായിരുന്നു തോല്‍വി. ഇതോടെ, ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി പരിക്കിന്‍റെ പിടിയിലായിരുന്നു താരം. അതേസമയം, വനിതകളിൽ കരോലിന പ്ലിസ്കോവയും അറീന സബലെങ്കയും ക്വാർട്ടറിലേക്ക് മുന്നേറി. ബെലറൂസ് താരമായ സബലെങ്ക, അമേരിക്കൻ താരം ഡാനിയേല കോളിൻസിനെ മറികടന്നാണ് ക്വാർട്ടറിലെത്തിയത്.

Read Also:- തിമിരപ്രശ്‌നങ്ങള്‍ അകറ്റാൻ നെല്ലിക്ക

ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സബലെങ്കയുടെ തിരിച്ചുവരവ്. സ്കോർ 3-6, 6-3, 6-2. വിക്ടോറിയ അസറങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് പ്ലിസ്കോവയുടെ മുന്നേറ്റം. സ്കോർ 7-5, 6-7, 6-2. അഞ്ചാംസീഡ് ഓൻസ് ജാബ്യൂർ ഇന്ന് ഓസ്ട്രേലിയൻ താരം അജ്‍ല ടോംമ്ലിയാനോവിച്ചിനെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button