ന്യൂഡല്‍ഹി•റണ്‍വേയില്‍ തെരുവ് നായ കയറിയതിന്റെ തുടര്‍ന്ന് ഗോവ-ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിന്റെ പൈലറ്റ് അവസാന നിമിഷം ടേക്ക് ഓഫ് ഉപേക്ഷിച്ചു. പിന്നീട് നായയെ റണ്‍വേയില്‍ നിന്ന് നീക്കിയ ശേഷം ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിമാനത്തിന് പറന്നുയരാനുള്ള അനുമതി നല്‍കിയ ശേഷമാണ് റണ്‍വേയില്‍ തെരുവ് നായയെ കണ്ടത്. അപ്പോഴേക്കും വിമാനം ടേക്ക് ഓഫിനായി നീങ്ങി കഴിഞ്ഞിരുന്നുവെന്നും വിമാനക്കമ്പനിയെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ALSO READ: സെപ്റ്റംബറിൽ ഗൾഫ് രാജ്യത്തെ ഇന്ധന വില കുറഞ്ഞു :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു
ഇന്ന് രാവിലെ 8.25 നാണ് ഗോവ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഏഷ്യ വിമാനം ഐ5778 പുറപ്പെടേണ്ടിയിരുന്നത്.
നായയെ കണ്ടതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് ഉപേക്ഷിക്കാന്‍ എ.ടി.സി പൈലറ്റിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നീട് അധിക സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.
നേരത്തെയും തെരുവ് നായകള്‍ ഗോവ വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ തടസപ്പെടുത്തിയിട്ടുണ്ട്.
Post Your Comments