ചെന്നെെ: കാമുകി പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവ് കെെ മുറിച്ച് ആത്മഹത്യ ചെയ്തു. കെെ മുറിച്ചതിന് ശേഷം രക്തം കാമുകിക്ക് നൽകാൻ സുഹൃത്തിനെ ഏൽപ്പിച്ചതിന് ശേഷം യുവാവ് മരിക്കുകയായിരുന്നു.
ALSO READ: ദയവ് ചെയ്ത് ഇതില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുത്; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് നൗഷാദ്
ചെന്നൈ സ്വദേശിയായ കുമാരേശ പാണ്ഡ്യൻ (36) ആണ് മരണത്തിന് കീഴടങ്ങിയത്. രണ്ട് വർഷമായി കുമാരേശന് യുവതിയോട് പ്രണയമായിരുന്നു. കഴിഞ്ഞ ദിവസം യുവാവ് പ്രണയം ബന്ധു കൂടിയായ 30കാരിയോട് പറഞ്ഞപ്പോൾ അവർ നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.
തുടർന്നു യുവതി ഫേസ്‌ബുക്കിലും വാട്‌സപ്പിലും പെണ്‍കുട്ടി കുമാരേശനെ ബ്ലോക്ക് ചെയ്യുകയും ചെയ്‌തു. ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
സുഹൃത്തിനൊപ്പം മദ്യപിച്ചിരിക്കെ യുവതി പ്രണയം നിരസിച്ച കാര്യം വ്യക്തമാക്കുകയും തുടര്‍ന്ന് കുമാരേശന്‍ കുപ്പി പൊട്ടിച്ച് വലത് കൈത്തണ്ടയിലെ ഞെരമ്പ് മുറിച്ച് രക്തം കുപ്പിയില്‍ ശേഖരിച്ചു. താന്‍ മരണപ്പെട്ടാല്‍ തന്റെ രക്തം യുവതിക്ക് നല്‍കണമെന്ന് സുഹൃത്തിനെ അറിയിക്കുകയും ചെയ്‌തു.
മദ്യലഹരിയിലായ സുഹൃത്തിന് കുമാരേശനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സമീപവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്‌ച പുലര്‍ച്ചെയോടെ കുമരേശൻ മരിച്ചു.
Post Your Comments