
ചെന്നൈ: റമദാന്‍ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച്
നടനും രാഷ്ട്രീയ നേതാവുമായ വിജയ്. വെള്ളിയാഴ്ച ചെന്നൈയിലായിരുന്നു പരിപാടി. വിജയ് വിശ്വാസികള്‍ക്കൊപ്പം തൊപ്പി ധരിച്ച് പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോയും വൈറലാണ്.
ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച താരം ഇഫ്താറിന് മുമ്പുള്ള പ്രാര്‍ഥനയിലും പങ്കെടുത്തു. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായിട്ടാണ് വിജയ് ഇഫ്താര്‍ വിരുന്നിനെത്തിയത്.15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. സാധാരണക്കാരടക്കം 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് വിവരം.
Post Your Comments