Latest NewsIndia

വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായി: ആക്രമിക്കപ്പെട്ടത് ക്രിസ്മസ് പ്രാർഥനയിൽ പങ്കെടുത്ത് ശേഷം ക്യാമ്പസിൽ ഇരിക്കവെ

അക്രമികൾ ക്യാമ്പസിനകത്തുള്ള വിദ്യാർഥികളാണോ പുറത്തുനിന്നുള്ളവരാണോ എന്ന് കണ്ടെത്താൻ ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു

ചെന്നൈ : ചെന്നൈയിലെ അണ്ണാ സർവകലാശാലയിലെ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തു. ബുധനാഴ്ച പുലർച്ചെ ക്യാമ്പസിനുള്ളിൽ വെച്ച് അജ്ഞാതരായ രണ്ട് പേർ പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

എഞ്ചിനീയറിങ്‌ വിദ്യാർഥിനിയാണ്‌ ബലാത്സംഗത്തിനിരയായത്‌.
പെൺകുട്ടിയും സുഹൃത്തും പള്ളിയിൽ ക്രിസ്മസ് പ്രാർഥനയിൽ പങ്കെടുത്ത ശേഷം ക്യാമ്പസിൽ ഇരുന്ന്‌ സംസാരിക്കുകയായിരുന്നു. ഈ സമയത്ത്‌ രണ്ട് പുരുഷന്മാർ അവരുടെ അടുത്ത്‌വന്ന് സുഹൃത്തിനെ ആക്രമിച്ച്‌ പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന്‌ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

അക്രമികൾ ക്യാമ്പസിനകത്തുള്ള വിദ്യാർഥികളാണോ പുറത്തുനിന്നുള്ളവരാണോ എന്ന് കണ്ടെത്താൻ ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 64 പ്രകാരം കോട്ടൂർപുരം പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button