Latest NewsKerala

ജാതക ദോഷത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടിയെ വേണ്ടെന്നു വയ്ക്കണോ? യുവാവിന് ജ്യോത്സ്യന്‍ കൊടുത്ത മറുപടി ഇങ്ങനെ

കൊച്ചി: ജാതക ദോഷത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടിയെ വേണ്ടെന്നു വയ്ക്കുന്നതല്ലേ നല്ലതെന്ന് ചോദിച്ച യുവാവിന് ജ്യോത്സ്യന്‍ കൊടുത്ത മറുപടി  വൈറൽ ആകുന്നു. കബളിപ്പിച്ച്‌ മുങ്ങാന്‍ ജാതകത്തെ കൂട്ടുപിടിക്കാതെ പോയി പറഞ്ഞ വാക്ക് പാലിക്കാനാണ് അദ്ദേഹം യുവാവിനോട് പറയുന്നത്.

ALSO READ: പെറ്റമ്മയും, സുഹൃത്തും ചേർന്ന് കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു; ടെലിവിഷൻ താരം വെളിപ്പെടുത്തുന്നു

പുതിയ ബന്ധം കാണുമ്പോൾ എന്തുകൊണ്ടും നല്ല ബന്ധം ഇതാണെന്ന് മനസില്‍ ഉറപ്പിച്ച്‌ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചവരെ ഒഴിവാക്കുന്നവരുണ്ട്. ഈ ഒഴിവാക്കലുകളെ ഇന്നത്തെ തലമുറ വിളിക്കുന്ന പേര് തേപ്പ് എന്നാണ്. ഇത്തരത്തിൽ താൻ പ്രണയിച്ച യുവതിയെ തേക്കാനാണ് കത്തെഴുതിയ യുവാവ് ശ്രമിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ആരോപണം.

ALSO READ: തിരിച്ചടിക്ക് ഇന്ത്യ തയ്യാർ, പാകിസ്ഥാനില്‍ നിന്ന് പ്രകോപനമുണ്ടായാല്‍? കേന്ദ്ര പ്രതിരോധ സഹമന്ത്രി പറഞ്ഞത്

യുവാവിന്റെ വാദം ഇങ്ങനെ, ജോലിയും കൂലിയും ഇല്ലാതെ അലഞ്ഞ കാലത്ത് പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയാണ്. മെച്ചപ്പെട്ട സാമ്ബത്തിക സ്ഥിതി കൈവന്ന ശേഷം ജാതകപ്പൊരുത്തം നോക്കുമ്പോഴാണ് ദോഷങ്ങള്‍ കണ്ടെത്തുന്നതെന്ന് യുവാവ് പറയുന്നു. തടസം നിക്കുന്നത് അമ്മാവനാണെന്നും യുവാവ് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അമ്മാവന്റെ അനുവാദത്തോടു കൂടിയാണോ പ്രണയിച്ചതെന്നും, അന്ന് ജാതകം നോക്കിയരുന്നോ എന്നും ജ്യോത്സ്യന്‍ ചോദിക്കുന്നുണ്ട്. കബളിപ്പിച്ച്‌ മുങ്ങാന്‍ ജാതകത്തെ കൂട്ടുപിടിക്കാതെ പോയി പറഞ്ഞ വാക്ക് പാലിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button