കാസര്‍കോട്: പാക്കിസ്ഥാനില്‍ നിന്ന് പ്രകോപനമുണ്ടായാല്‍ ഇന്ത്യ ഏതു രീതിയിലുമുള്ള തിരിച്ചടിക്കും തയ്യാറാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് യസ്സോ നായിക്. കാസര്‍കോട് നിത്യാനന്ദയോഗാശ്രമം ഗുരുപീഠ പ്രതിഷ്ഠാ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ സ്ഥിതി നിലവില്‍ ശാന്തമാണ്. സ്‌കൂളുകളും വാണിജ്യസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് മാത്രം നിരോധനം പിന്‍വലിച്ചിട്ടില്ലെന്നും യസ്സോ നായിക്ക് പറഞ്ഞു.
ALSO READ: കേരളാ കോൺഗ്രസ് ചെയർമാൻ തർക്കം, ജോസ് കെ മാണി എംപി നൽകിയ അപ്പീലിൽ സബ് കോടതി വിധി ഇന്ന്
ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ക്ക് റഷീദ് അബ്ദുള്ളയുടെ വാക്കുകള്‍ അവരുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനോ, പാകിസ്ഥാന്റെ ഭീകരസംഘനകള്‍ക്കോ ഇന്ത്യയെ തൊടാനാവില്ല. രാജ്യം എന്തിനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന അപക്വമാണെന്നും രാജ്യത്തിന് ഒപ്പം നില്‍കേണ്ട സമയത്ത രാഹുലിന്റെ നിലപാട് തീര്‍ത്തും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments