Latest NewsComputerTechnology

ആപ്പിളിന്റെ ഈ ലാപ്‌ടോപ്പുമായി വിമാനയാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശം; കാരണം ഇതാണ്

ന്യൂഡല്‍ഹി: ആപ്പിളിന്റെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്‌ടോപ്പിന് വിമാനയാത്രയില്‍ നിരോധനം. ബാറ്ററി അമിതമായി ചൂട് പിടിച്ച് അപകടമുണ്ടാക്കും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചെക്ക് ഇന്‍, ക്യാബിന്‍ ബാഗുകളില്‍ ഈ ലാപ്‌ടോപ് കൊണ്ടുപോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി.

ALSO READ: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസും, ബോണസും പ്രഖ്യാപിച്ചു, 5 ഗഡുക്കളായി തിരിച്ചുപിടിക്കുന്ന തുക ഇത്ര

അടുത്തിടെ 15 ഇഞ്ച് മാക് ബുക് പ്രോ ലാപ്പ്‌ടോപ്പുകള്‍ ആപ്പിള്‍ പിന്‍വലിച്ചിരുന്നു. സെപ്റ്റംബര്‍ 2015 നും ഫെബ്രുവരി 2017 നും ഇടയില്‍ വിറ്റ ലാപ്പ്‌ടോപ്പുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ആപ്പിളിന്റെ ഈ തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്ടി ഏജന്‍സിയും അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും 5 ഇഞ്ച് മാക് ബുക് പ്രോ വിമാനങ്ങളില്‍ ഒഴിവാക്കേണ്ടതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ALSO READ: പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സർക്കാർ ഓഫീസുകൾക്കും അവധി

യാത്രക്കാര്‍ ഇത്തരം ലാപ്പ്‌ടോപ്പ് കൊണ്ടുവരുന്നവര്‍ ബാറ്ററി സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തി ഇതിന്റെ തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button