തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസും, ബോണസും പ്രഖ്യാപിച്ചു. 5 ഗഡുക്കളായി തിരിച്ചുപിടിക്കുന്ന അഡ്വാൻസ് തുക 15,000 രൂപയും, ബോണസ് 4000 രൂപയുമാണ്.
അഡ്വാൻഡ് ഒക്ടോബറിലെ ശമ്പളം മുതൽ 5 ഗഡുക്കളായാണ് ഈടാക്കുന്നത്. അങ്കണവാടി ജീവനക്കാർ, പാർടൈം കണ്ടിജൻസി ജീവനക്കാർ, സ്ഥിരം തൊഴിലാളികൾ, വിവിധ വകുപ്പുകളിലെ താൽക്കാലിക വർക്കർമാർ എന്നിവർക്ക് അഡ്വാൻസായി 5000 രൂപ നൽകും. ബോണസിന് 27,360 രൂപയാണു ശമ്പളപരിധി. ഇതിനുമുകളിൽ ശമ്പളം വാങ്ങുന്നവർക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും.
ALSO READ: പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സർക്കാർ ഓഫീസുകൾക്കും അവധി
Post Your Comments