KeralaLatest News

‘രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാം’; കോടിയേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കേരളത്തിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ ഒഴിവുണ്ടായിട്ടും ഇപ്പോള്‍ പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രസ്താവനയില്‍ കോടിയേരി ആത്മപരിശോധന നടത്തണമെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തുപറയാമെന്നും ടീക്കാറാം മീണ പറഞ്ഞു.

ALSO READ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്ന് : കശ്മീരിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുമെന്ന് സൂചന

പാലാ ഉപതെരഞ്ഞെടുപ്പിന് എല്ലാം സജ്ജമാണ്. ഈ മാസമുണ്ടായ പ്രളയം ചിലയിടങ്ങളില്‍ ബാധിച്ചിട്ടുണ്ട്. അക്കാര്യം പരിശോധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ വോട്ടര്‍ ലിസ്റ്റായിരിക്കും ഉപതെരഞ്ഞെടുപ്പിനും ഉപയോഗിക്കുകയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഏപ്രില്‍ മാസം മുതല്‍ ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമാണ് പാലായെന്നും ഒരു മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ ആറ് മാസത്തിനുള്ളില്‍ അവിടെ തെരഞ്ഞെടുപ്പ് വേണമെന്നാണ് ചട്ടമെന്നും സംസ്ഥാനത്ത് നിലവില്‍ ഒഴിവുള്ള മറ്റു അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഈ പ്രശ്‌നമില്ലെന്നും മീണ പറഞ്ഞു.

സീറ്റ് ഒഴിഞ്ഞു കിടന്നാല്‍ ആറുമാസത്തിനുള്ളില്‍ തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണ് പാലായില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും അവശേഷിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ജൂണിലാണ് പിന്‍വലിച്ചത്. അതിനാല്‍ അവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ വരെ സമയമുണ്ട്. ഒഴിഞ്ഞ് കിടക്കുന്ന ആറ് സീറ്റുകളിലും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്താം എന്ന നിര്‍ദേശമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതെന്നും എന്നാല്‍ അത് നിര്‍ബന്ധമുള്ള കാര്യമല്ലെന്നും ടീക്കാറാം മീണ അറിയിച്ചു. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കാലത്ത് അനുവദിക്കില്ലെന്നും മതസൗഹാര്‍ദ്ദത്തെ ബാധിക്കുന്ന ഒന്നും അനുവദിക്കില്ലെന്നും ഇക്കാര്യങ്ങളില്‍ മുന്‍ നിലപാട് തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: മന്‍മോഹന്‍ സിംഗിന്റെ എസ്പിജി സുരക്ഷാ പിന്‍വലിച്ചു; ഇനി ലഭിക്കുക ഈ പരിഗണനകള്‍ മാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button