KeralaLatest News

ആത്മാർത്ഥമായി ജോലി ചെയ്തതിന് പി ശശി സ്ഥലംമാറ്റി, ടി എച്ച് മുസ്തഫ പകയോടെ പെരുമാറി : ടിക്കാറാം മീണയുടെ ആത്മകഥ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ടിക്കാറാം മീണ. തന്റെ ആത്മകഥയിലാണ് തന്നെ ദ്രോഹിച്ച പി.ശശിയുടെ മുഖം ടിക്കാറാം മീണ അനാവൃതമാക്കുന്നത്.

തൃശൂർ കലക്ടറായി ജോലി ചെയ്യുന്ന കാലത്ത് വ്യാജക്കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ പി.ശശി ഇടപെട്ട് തന്നെ സ്ഥലംമാറ്റിയെന്ന് മീണ പറയുന്നു. അന്ന്, ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി ശശി. ഇവരെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് ശാസിച്ചെന്നും കഥയിൽ പറയുന്നു.

സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട മാനസിക സമ്മർദ്ദങ്ങളും ദുരനുഭവങ്ങളും ‘ തോൽക്കില്ല ഞാൻ’ എന്ന ആത്മകഥയിൽ ടിക്കാറാം മീണ തുറന്നെഴുതിയിട്ടുണ്ട്. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പോലീസ് മേധാവി ബി.സന്ധ്യക്ക് മേൽ ഉയർന്ന സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെല്ലാം പിറകിൽ സെക്രട്ടറിയുടെ ഉപദേശമാണെന്ന് അന്ന് തനിക്ക് വേണ്ടി വാദിച്ചവരോട് ഇ.കെ നായനാർ തന്നെ തുറന്നു പറഞ്ഞെന്നും പുസ്തകത്തിൽ പരാമർശമുണ്ട്.

കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ടിക്കാറാം മീണ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നിരുന്നു. അന്ന് അദ്ദേഹം സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നു. ഇതിൽ കുപിതനായ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫ, പിന്നീട് പ്രതികാരബുദ്ധിയോടെ പെരുമാറിയ അനുഭവങ്ങളും മീണ പുസ്തകത്തിൽ കുറിക്കുന്നു. തന്റെ സർവീസ് പുസ്തകത്തിൽ മോശം കമന്റെഴുതിയെന്നും, അത് പിൻവലിപ്പിക്കാൻ മുഖ്യമന്ത്രിയായ എ.കെ ആന്റണിയെ രണ്ട് തവണ നേരിട്ട് കണ്ട് പരാതിയറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന അനുഭവവും മീണ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button