മോസ്‌കോ: ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ , ഇനി ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗന്‍യാന്‍ . ചന്ദ്രയാന്‍ ചരിത്രക്കുതിപ്പ് തുടരുന്നതിന് പിന്നാലെയാണ് ഗഗന്‍യാന്‍ എന്ന ബഹിരാകാശ ദൗത്യത്തിന്റെ നടപടികള്‍ പുരോഗമിയ്ക്കുന്നത്. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ഈ സുപ്രധാന ബഹിരാകാശ ദൗത്യത്തിന് പൂര്‍ണ്ണ പിന്തുണയറിയിച്ച് റഷ്യ രംഗത്ത് വന്നു.
യാത്രികര്‍ക്ക് പേടകത്തിനുള്ളില്‍ ആവശ്യമായ വസ്തുക്കള്‍ വിതരണം ചെയ്യാമെന്നാണ് റഷ്യ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. റഷ്യയിലെ വ്‌ളാഡിവോസ്റ്റോകില്‍ സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ നടക്കുന്ന കിഴക്കന്‍ സാമ്പത്തിക ഫോറത്തിന്റെ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് റഷ്യയും ഇന്ത്യയും ചര്‍ച്ച നടത്തും.
മനുഷ്യനിയന്ത്രിതമായ ബഹിരാകാശ പേടകങ്ങള്‍, ഉപഗ്രഹ വിന്യാസം, യന്ത്രസാങ്കേതിക വിദ്യ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായി റോസ്‌കോസ്‌മോസ് ഡയറക്ടര്‍ ജനറല്‍ ദിമിത്രി റോഗോസിന്‍ അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേയ്ക്ക് : ഏറ്റവും തന്ത്രപ്രധാനമായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതികളിലൊന്നായ ഗഗന്‍യാന്‍ 2022ല്‍ പ്രയാണമാരംഭിക്കുമെന്ന് ഐ എസ് ആര്‍ ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ചരിത്രകുതിപ്പോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ആധിപത്യം സ്ഥാപിയ്ക്കുമെന്നതില്‍ സംശയമില്ല
Post Your Comments