
കിയവ്: ഭാഗിക വെടിനിർത്തലിന് തത്ത്വത്തിൽ അംഗീകരിച്ച് റഷ്യയും യുക്രെയ്നും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തിയാണ് മഞ്ഞുരുക്കത്തിന്റെ വാതിൽ തുറന്നത്. മൂന്നുവർഷം നീണ്ട റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാകും വെടിനിർത്തൽ ധാരണ.
അതേസമയം, എന്നുമുതലാണ് പ്രാബല്യത്തിലാവുക, എന്തൊക്കെയാണ് വ്യവസ്ഥകൾ തുടങ്ങിയവയിൽ ധാരണയായിട്ടില്ല. ഞായറാഴ്ച സൗദിയിൽ നടക്കുന്ന ചർച്ച ഇക്കാര്യത്തിൽ നിർണായകമാകും. ഇതിൽ റഷ്യ, യുക്രെയ്ൻ, യു.എസ് പ്രതിനിധികൾ സംബന്ധിക്കും.
ചില തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാതിരിക്കുക എന്നതിലാകും ആദ്യഘട്ടത്തിൽ ധാരണ. പൂർണ യുദ്ധവിരാമത്തിന്റെ ആദ്യപടിയെന്ന നിലയിൽ ഇതിനെ സ്വാഗതം ചെയ്യുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രെയ്നിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് ഒഴിവാക്കാമെന്ന് ട്രംപും പുടിനും തമ്മിൽ ചൊവ്വാഴ്ച നടന്ന സംഭാഷണത്തിൽ പുടിൻ സമ്മതിച്ചിരുന്നു
Post Your Comments