Latest NewsKerala

ലോകാവസാനത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ : സൂര്യന്‍ അവസാനിയ്ക്കും

തിരുവനന്തപുരം: ലോകാവസാനത്തെ കുറിച്ചും ഭൂമിയുടെ അവസാനത്തെ കുറിച്ചും ഏറെ നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ . ഭൂമിയുടെ അവസാനം എന്നായിരിക്കുമെന്നതിനെക്കുറിച്ച് നിരവധി വിശ്വാസങ്ങളും പ്രവചനങ്ങളും വന്നിരുന്നു. പക്ഷേ ഇത്തരത്തിലുള്ള പല സിദ്ധാന്തങ്ങള്‍ക്കും ശാസ്ത്രീയ അടിത്തറയില്ല. ഇപ്പോഴിതാ ഭൂമിയുടെ അവസാനത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനും വി.എസ്.എസ്.സി ഡയറക്ടറുമായ എസ്.സോമനാഥ്.
ഭൂമി അവസാനിക്കുമെന്ന വാദങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. ആ വിശ്വാസങ്ങളും വാദങ്ങളും സത്യമാണ്. ഭൂമി അവസാനിക്കും. കാരണം സൂര്യന്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. സൂര്യന്റെ ആയുസ് 15 ബില്യണ്‍ വര്‍ഷമാണെന്നും അദ്ദേഹം പറയുന്നു.

Read Also : നാസില്‍ അബ്ദുള്ളയും തുഷാറും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പാളിയതായി സൂചന

സൂര്യന്റെ ഇതുവരെയുള്ള ആയുസ് നോക്കിയാല്‍ നാല് ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ബാക്കിയുണ്ടാകും. പേടിക്കേണ്ട ഇനിയും ഒരുപാട് സമയമുണ്ട്. ഭൂമി താനെ ഇല്ലാതാകും. കാരണം സൂര്യന്റെ ഇന്ധനം കത്തിത്തീരുന്നതോടെ വലിപ്പം വര്‍ദ്ധിക്കും. വര്‍ദ്ധിച്ച് അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. അതിനുമപ്പുറം കടക്കും. അപ്പോള്‍ ഭൂമി സൂര്യന് ഉള്ളിലാകും. ആ സമയത്ത് ഭൂമിയും മറ്റു ഗ്രഹങ്ങളും ഒക്കെ ഇല്ലാതാകും. കത്തിത്തീരുമ്പോള്‍ വീണ്ടും ചെറുതായി ന്യൂട്രോണ്‍ സ്റ്റാറായി സൂര്യന്‍ മാറും. അന്ന് സൂര്യന്‍ അവസാനിക്കും. അങ്ങനെ ഭൂമിയും ലോകവും അവസാനിയ്ക്കുമെന്ന് അദ്ദേഹം പറയുന്നു.

കടപ്പാട് : കൗമുദി ടിവി

shortlink

Related Articles

Post Your Comments

Related Articles


Back to top button