Latest NewsInternational

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേയ്ക്ക് : ഏറ്റവും തന്ത്രപ്രധാനമായ ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി : ഇന്ത്യ ജി-7 രാഷ്ട്രങ്ങളില്‍ അംഗമല്ലെങ്കിലും ഫ്രാന്‍സിന്റെ പ്രത്യേക ക്ഷണിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജ-7 ഉച്ചകോടിയില്‍ പങ്കെടുക്കും. ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് തിരിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിലായിരുന്ന നരേന്ദ്ര മോദി യു.എ.ഇ, ബഹ്റൈന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഫ്രാന്‍സിലേക്ക് തിരിച്ചത്. ജി7 അംഗ രാജ്യമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണിതാവായാണ് മോദി ഉച്ചകോടിയിലെത്തുന്നത്.

Read Also : ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലെത്തി : പാർലമെന്റിനെ അഭിസംബോധന ചെയ്തു: ചൈനയുടെ നെഞ്ചിടിപ്പേറ്റി പല കരാറുകളിലും ഒപ്പിടും

യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നിവയാണ് ജി7 രാഷ്ട്രങ്ങള്‍. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, സമുദ്ര ഗവേഷണം, ഡിജിറ്റല്‍ വിനിമയം എന്നീ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

Read Also : ബഹ്റൈനില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉച്ചകോടിക്ക് പുറമെ ലോകനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായും മോദി കൂടിക്കാഴ്ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button