നാഗപട്ടണം•ഉന്നത ഹിന്ദു ജാതിക്കാരും ദളിതരും തമ്മിലുണ്ടായ സംഘട്ടനത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേദരാണ്യത്തും പരിസര പ്രദേശത്തും സംഘര്‍ഷാവസ്ഥ.
ഉന്നത ജാതിക്കാരുടെ സംഘവും ദളിതരും തമ്മില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ALSO READ: വൈറലായി മാറിയ ഉണ്ണിക്കണ്ണന്‍; സത്യാവസ്ഥ വെളിപ്പെടുത്തി വൈഷ്ണവ
ഒരു സംഘം ഉന്നത ജാതിയില്‍പ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള കാര്‍ കത്തിച്ചു. ഇതിന് പ്രതികാരമായി, മറ്റൊരു സംഘം വേദരാണ്യം ബസ് സ്റ്റാന്‍ഡിന് സമീപത്തെ അംബേദ്കര്‍ പ്രതിമ അശുദ്ധമാക്കി.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ രാമചന്ദ്രന്‍ എന്ന ദളിതനെ തിരുവൂറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അംബേദ്‌കര്‍ പ്രതിമ അശുദ്ധമാക്കിയതില്‍ പ്രതിഷേധിച്ച് വിടുതലൈ ചിരുതൈഗല്‍ കച്ചി നാഗപട്ടണം, നാഗൂര്‍, തിരുമാരുഗല്‍ പ്രദേശങ്ങളില്‍ പ്രതിഷേധ പ്രകരണം സംഘടിപ്പിച്ചു. വേദരാണ്യം പട്ടണത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments