സാമുദായിക കലാപത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ഛബ്ര പട്ടണത്തില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.രണ്ടു യുവാക്കള്‍ക്കു കുത്തേറ്റതാണു സംഘര്‍ഷത്തിനു കാരണമായത്. നിരവധി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ചൊവ്വാഴ്ചവരെ റദ്ദാക്കി.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, ആക്രമണത്തിനിരയായവരുടെ ബന്ധുക്കളും ജാട്ട്, ഗുര്‍ജാര്‍ വിഭാഗം നേതാക്കളും ശനിയാഴ് രാത്രി ധര്‍ണ നടത്തിയിരുന്നു.
read also: പ്രതികളായ സിപിഎംകാർ കൊല്ലപ്പെടുന്ന പ്രതിഭാസം ഇതാദ്യമല്ല
കമല്‍ ഗുര്‍ജാര്‍(32), രാകേഷ് ധക്കഡ്(21) എന്നിവര്‍ക്കു ശനിയാഴ്ച കുത്തേറ്റിരുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ട അഞ്ചു യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നില്‍. യുവാക്കളെ കുത്തിയ കേസില്‍ മൂന്നു പേരെ ശനിയാഴ്ച രാത്രിതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments