വിഎച്ച്പി റാലിക്കു നേരെ ഹരിയാനയിലെ നൂഹിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ രണ്ടു പേര്‍ ഹോം ഗാര്‍ഡുകളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റാലിക്ക് നേരെ കല്ലേറുണ്ടായതാണ് സംഘർഷത്തിന്റെ കാരണം. ഘോഷയാത്രയ്ക്കിടെ തീവ്ര ഇസ്ലാമിസ്റ്റുകൾ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തതിനെ തുടർന്ന് വൻ സംഘർഷമാണ് അരങ്ങേറിയത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
മുസ്ലീം ആധിപത്യമുള്ള നുഹ് മേഖലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഗുഡ്ഗാവിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ കുട്ടികളടക്കം 2,500 ഓളം പേരാണ് അഭയം പ്രാപിച്ചത് എന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടത്തിന് മുകളിൽ നിന്ന് കൊണ്ട് കല്ലെറിയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസ് എത്തി കണ്ണീർ വാതകം പ്രയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല.
കൂടുതൽ സേനയെ സ്ഥലത്തെത്തിച്ചാണ് അക്രമികളെ പിടികൂടിയത്. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ഗുഡ്ഗാവിൽ 144 പ്രഖ്യാപിച്ചു. രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി. രണ്ടു ദിവസത്തേക്ക് ഇന്‍റനെറ്റ് സര്‍വീസുകള്‍ റദ്ദാക്കി. എല്ലാ വിഭാഗങ്ങളും സമാധനത്തോടെയും ഒത്തൊരുമയോടെയും പോകണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അഭ്യര്ര്‍ത്ഥിച്ചു . പ്രദേശത്തെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
Post Your Comments