തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന ബാനര്‍ കെട്ടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ക്കെതിരെ കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കേസ്. ബാലരാമപുരം ലക്ഷം വീട്ടില്‍ ഷെമീര്‍, ഐത്തിയൂര്‍ ഫാത്തിമ മന്‍സിലില്‍ സിയാദ് എന്നിവരെയാണ് ബാലരാമപുരം പോലിസ് അറസ്റ്റ് ചെയ്തത്.
ജനുവരി 29ന് ബാലരാമപുത്ത് ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് നടന്ന സ്ഥലത്തിന് സമീപമാണ് ഒരു സംഘം യുവാക്കള്‍ ബാനര്‍ കെട്ടാന്‍ ശ്രമിച്ചത്.ബാനര്‍ കെട്ടാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടയുകയും ചെയ്തു. എന്നാൽ ഇവർക്കെതിരെ പോലിസ് കേസെടുക്കുകയായിരുന്നു.
Post Your Comments