ജയ്പൂർ: നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തല അറുത്ത് മാറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ആക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാൻ പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തെ തുടർന്ന് രാജസ്ഥാനിലെ വിവിധ ഇടങ്ങളിൽ വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് അക്രമികൾ വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സാമുദായിക സംഘർഷം പതിവായ രാജസ്ഥാനിൽ കേന്ദ്രസേന ഇറങ്ങുമെന്നാണ് സൂചനകൾ.
Post Your Comments