അഹമ്മദാബാദ് : തുണി ഉണക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം വര്‍ഗീയ സംഘര്‍ഷത്തിൽ അവസാനിച്ചു. സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം അരങ്ങേറിയത്.
കേസില്‍ 15 പേരെ പോലീസ് അറസ്റ്റുചെയ്തു.
വിരംഗ്രാമിലെ ഭാത്തിപ്പുരയില് ഞായറാഴ്ചയാണ് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കവും കയ്യേറ്റവും ഉണ്ടായത്. ഒരു മതവിഭാഗത്തില്‍ കല്ലറയ്ക്ക് മുകളിൽ മറ്റൊരു മതവിഭാഗക്കാർ തുണിയലക്കി വിരിച്ചതാണ് തർക്കത്തിന് കാരണമായത്. തുടർന്ന് വടികളും കല്ലുകളും ഉപയോഗിച്ചു പരസ്പരം ആക്രമണം തുടങ്ങി.
ഒമ്പത് പേർക്കാണ് അടിപിടിയിൽ പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ എല്ലിന് ഒടിവുണ്ട്. പോലീസ് സ്ഥലത്തെത്തി കണ്ണീർ വാതകം പ്രയോഗിച്ചാണ് ജനങ്ങളെ ശാന്തരാക്കിയത്. ഇപ്പോൾ സ്ഥിതി സാധാരണമാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments