ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലെ പുരുഷ സെമിയിൽ പൊരുതി മടങ്ങി ഇന്ത്യയുടെ സായ് പ്രണീത്. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ട നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണീതിനെ തോൽപ്പിച്ചത്. ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും പ്രണീത് ആദ്യ പോയിന്റ് നേടിയെങ്കിലും 4-3 ലീഡുമായി മൊമോട്ട മുന്നിലെത്തി. 10-11വരെ ലോക ഒന്നാം നമ്പര്‍ താരത്തിനൊപ്പം പത്തൊമ്പതാം റാങ്കുകാരനായ പ്രണീത് എത്തിയെങ്കിലും 10-15ന് അഞ്ച് പോയിന്റ് ലീഡെടുത്തു 21-13ന് അനായാസം ഗെയിമുമായി മൊമൊട്ട തിരിച്ചെത്തുകയായിരുന്നു. രണ്ടാം ഗെയിമിൽ 2-6ന് മുന്നിലെത്തിയ മൊമൊട്ട പ്രണീതിനെ പൊരുതാന്‍ പോലും അനുവദിക്കാതെ ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു. സ്കോര്‍ 13-21, 8-21.
Also read : വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കുതിച്ച് പി വി സിന്ധു
സെമിയില്‍ പരാജയപ്പെട്ടെങ്കിലും പ്രണീതിനു വെങ്കല മെഡല്‍ ലഭിക്കും. പ്രകാശ് പദുക്കോണിനുശേഷം 36 വര്‍ഷം കഴിഞ്ഞാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ പുരുഷതാരം മെഡല്‍ സ്വന്തമാക്കുന്നത്.
Praneeth wins bronze!?@saiprneeth92 ends his campaign at World #Badminton C’ships with a bronze after losing to World #1 #KentoMomota.?
??He beat World #4 #JonathanChristie & #8 #AnthonyGinting earlier.
?? He becomes 1st Indian men’s player in 36 yrs to win medal at C’ships.?? pic.twitter.com/uSmUrtmwDS
— SAI Media (@Media_SAI) August 24, 2019
Post Your Comments