ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുമെന്ന് ഇന്ത്യയുടെ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. ടോക്കിയോയില്‍ ലഭിച്ച വെങ്കലം പാരീസില്‍ സ്വര്‍ണമാക്കി മാറ്റുമെന്ന് ലവ്‌ലിന ഉറപ്പ് നല്‍കി. ടോക്കിയോയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം.
‘ആദ്യമായി ഞാന്‍ എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. നാട്ടില്‍ തിരിച്ചെത്തിയതില്‍ ഏറെ സന്തോഷം. ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടാനായത് വലിയ നേട്ടമായി കരുതുന്നു. ടോക്കിയോയിലെ വെങ്കല നേട്ടം പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി പരിശ്രമിക്കും’ – ലവ്‌ലിന പറഞ്ഞു.
അരങ്ങേറ്റ ഒളിമ്പിക്‌സില്‍ തന്നെ ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ച ലവ്‌ലിന അസമിലെ ഗോലാഘട്ട് സ്വദേശിനിയാണ്. വനിതകളുടെ 64-69 കിലോ ഗ്രാം വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ നിയന്‍ചിന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് ലവ്‌ലിന സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ തുര്‍ക്കിയുടെ ബുസേനാസിന്റെ അനുഭവ സമ്പത്തിന് മുന്നില്‍ ലവ്‌ലിന അടിയറവ് പറയുകയായിരുന്നു.
Post Your Comments