Latest NewsNewsSports

ടോക്കിയോ ഒളിമ്പിക്സ് 2021: ബാഡ്മിന്റൺ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയുടെ സായ് പ്രണീത് പുറത്ത്

ടോക്കിയോ: ഒളിമ്പിക്സ് ബാഡ്മിന്റൺ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ താരം സായ് പ്രണീത് പുറത്ത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സിംഗിൾസ് മത്സരത്തിൽ നെതർലൻഡ്സ് താരം മാർക് കാൽജോവിയോട് സായ് പ്രണീത് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. സ്കോർ: 21-14, 21-14. നേരത്തെ ആദ്യ സിംഗിൾസ് മത്സരത്തിലും സായ് പ്രണീത് തോറ്റിരുന്നു.

ഇസ്രായേൽ താരം മിഷ സിൽബെർമനോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്രണീതിന്റെ പരാജയം. ലോക റാങ്കിങ്ങിൽ സായ് പ്രണീതിനേക്കാൾ താഴ്ന്ന റാങ്കിലുള്ളവരാണ് രണ്ട് എതിരാളികളും. എന്നിട്ടും ഇന്ത്യൻ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഗ്രൂപ്പ് ഡിയിൽ അവസാന സ്ഥാനക്കാരനായാണ് സായ് പ്രണീത് മത്സരം പൂർത്തിയാക്കിയത്.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ

വനിതകളുടെ ബാഡ്മിന്റണിൽ പിവി സിന്ധു പ്രീ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പ് സ്റ്റേജിൽ ഹോങ്കോങിന്റെ ചെയുംഗ് ങാൻ യിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21-9, 21-16. പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിന്റെ മിയ ബ്ലിച്ച്ഫെൽറ്റിനെയാണ് സിന്ധു നേരിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button