ബാരന്‍•പൊതു കിഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവതിയെ ഭര്‍തൃസഹോദരന്‍ കൊലപ്പെടുത്തി. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് 27 കാരി കൊല്ലപ്പെട്ടത്.
ALSO READ: ഭീകരരെ സഹായിച്ചെന്ന സംശയം : ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേർ തമിഴ്നാട്ടിൽ പിടിയിൽ
ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള സിസ്വാലി പട്ടണത്തിലെ കലുപുരഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷീലാ ബെയ്ര്‍വ എന്ന യുവതിയും ങക്ത്താവിന്റെ സഹോദരന്‍ മുകേഷ് ബെയ്ര്‍വയും തമ്മിലായിരുന്നു വെള്ളം നിറയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ പ്രതി ഇഷ്ടികകൊണ്ട് യുവതിയെ അടിച്ചതായി പൊലീസ് പറഞ്ഞു.
തലയ്ക്ക് സാരമായ പരിക്കേറ്റ യുവതിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകകുറ്റം ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
Post Your Comments