ചെന്നൈ : ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ നുഴഞ്ഞു കയറിയെന്ന മുന്നറിയിപ്പിൽ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഡൽഹിയിലും അതീവ ജാഗ്രത ശ്കതമാക്കിയിരിക്കവേ ഭീകരരെ സഹായിച്ചെന്ന സംശയത്തിൽ തമിഴ്നാട്ടിൽ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നും ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : തീവ്രവാദ ഭീഷണി : പോലീസ് തിരയുകയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി കസ്റ്റഡിയിൽ
ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് അനധികൃത ബോട്ട് വഴി തമിഴ്നാട് തീരത്ത് എത്തിയ ഭീകരര്‍ കോയമ്പത്തൂരിലേക്ക് കടന്നതായാണ് റിപ്പോർട്ട്. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥരീകരിച്ചു. തമിഴ്നാടിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ അര്‍ധസൈനിക വിഭാഗമടക്കം ഏഴായിരം പൊലീസുകാരെയാണ്വിന്യസിച്ചിരിക്കുന്നത്. കര്‍ണാടക, ആന്ധ്ര, പുതുച്ചേരി, ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശമുണ്ട്.
Post Your Comments