തൃശൂർ : തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന സംശയത്തിൽ പോലീസ് തിരയുകയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൽ ഖാദർ റഹീമിനെ കസ്റ്റഡിയിൽ. എറണാകുളം ജില്ലാ കോടതിയിൽ ഹാജരായപ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയിൽ. രണ്ടു ദിവസം മുൻപാണ് ബഹ്‌റൈനിൽ നിന്നും അബ്‌ദുൽ ഖാദർ റഹീം കൊച്ചിയിൽ എത്തിയത്. കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് പിടികൂടി കൊണ്ടു പോകുകയായിരുന്നു.
Also read : തീവ്രവാദ ഭീഷണി; തൃശൂര്‍ സ്വദേശിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍
ശ്രീലങ്കയില്‍ നിന്നും ലഷ്കര്‍ ഇ തൊയിബ ബന്ധമുള്ള ഒരു സംഘം ആളുകള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ടെന്നും ഇവര്‍ ചില ദേവാലയങ്ങളും മറ്റും ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നൽകിയതോടെ കഴിഞ്ഞ രണ്ട് ദിവസമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‍നാട്ടിലും കേരളത്തിലും അതീവ ജാഗ്രത പുലർത്തുന്നു.
തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പോലീസ് തന്നെ അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേനെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കാനുള്ള നടപടികള്‍ സിജെഎം കോടതിയില്‍ തുടരുന്നതിനിടെ പോലീസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടുകയായിരുന്നു.
Post Your Comments