Latest NewsKerala

മുഖ്യമന്ത്രി മറ്റാരോടുമില്ലാത്ത പരിഗണന തുഷാര്‍ വെള്ളാപ്പള്ളിയോട് കാട്ടിയതില്‍ സംശയം പ്രകടിപ്പിച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: ചെക്ക് കേസിനെ തുടര്‍ന്ന് അജ്മാനില്‍ അറസിറ്റിലായ ബിജെഡിഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍.

ALSO READ: ചെക്ക് കേസ്: തുഷാറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം;- ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍

ഗള്‍ഫിലെ ജയിലുകളില്‍ നൂറുകണക്കിന് മലയാളികള്‍ ചെക്കുകേസുകളില്‍പ്പെട്ട് കിടക്കുന്നുണ്ടെന്നും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത പിണറായി എന്തിനാണ് എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ ശ്രമിച്ചതെന്ന് ചോദിച്ച അദ്ദേഹം തുഷാറിനെ രക്ഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതെന്തിനാണെന്നും ആരാഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമ പരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകന്‍ ഗള്‍ഫില്‍ ചെക്ക് കേസില്‍ പെട്ടിട്ടുപോലും മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചന, തുഷാറിന്‍റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ള

അജ്മാനിലെ വ്യവസായിയായ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പോലീസില്‍ പരാതി നല്‍കിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീര്‍ക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാര്‍ അജ്മാനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഇടപെട്ടതോടുകൂടിയാണ് തുഷാറിന് ജാമ്യം ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button