തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും രോഗവ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ്: സർക്കാർ അപ്പീൽ തിരിച്ചയച്ച് ഹൈക്കോടതി
കോവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണ പ്രവർത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഒരാൾ പോസ്റ്റീവ് ആയാൽ രോഗം പകർന്നിരിക്കുന്നവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിംഗ് കേരളത്തിൽ പരാജയമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഒരാൾ പോസിറ്റീവ് ആയാൽ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 എന്നതാണ് കേരളത്തിലെ കണക്ക്. വാക്സിൻ ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളിൽ വാക്സിന് സബ്സിഡി ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2021 ജൂലൈ മുതൽ സമിതി യോഗങ്ങളുടെ മിനിട്ട്സ് പോലും പുറത്തു വിടുന്നില്ല. ഏപ്രിൽ വരെ 50000 മാത്രമായിരുന്നു പരിശോധന. ഇപ്പോഴാണ് പരിശോധന വർധിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഫലപ്രദമാണ് കേരളത്തിലെ കോവിഡ് പ്രതിരോധമെന്നാണ് നേരത്തെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് കേരളത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments