തിരുവനന്തപുരം : സ്പ്രിംഗ്ലർ കരാറിൽ ശിവശങ്കറിനെ വെള്ളപൂശിക്കൊണ്ടുള്ള കെ ശശിധരൻ നായർ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വേണ്ടപ്പെട്ട ആളുകളെ രക്ഷിക്കാക്കാൻ സർക്കാർ സൗകര്യത്തിന് അനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ഇപ്പോഴും നീക്കം നടക്കുന്നുണ്ട്. ധർമ്മടത്തുള്ള രണ്ടുപേർക്കും പ്രതികളുമായും മുഖ്യമന്ത്രിയുമായും നിരന്തരം ബന്ധമുണ്ട്. ധർമ്മടം സഹോദരന്മാർക്ക് മരം മുറികേസിലെ ബന്ധം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടം ബന്ധത്തിൽ താൻ ഉന്നയിച്ച ആക്ഷേപത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മറുപടി പറഞ്ഞില്ല എന്നും വി.ഡി സതീശൻ പറഞ്ഞു.
Read Also : ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറം തള്ളാൻ കട്ടന്‍കാപ്പി
മുട്ടിൽ മരം മുറി കേസിൽ ഹൈക്കോടതി നിലപാട് തിരിച്ചടിയല്ല. നിലവിലെ അന്വേഷണം പൂർത്തിയായാൽ മാത്രമേ മറ്റൊന്ന് വേണം എന്ന് പറയാനാകൂ. നിലവിലെ അന്വേഷണത്തെ സംശയതോടെയാണ് കാണുന്നത്. മരം മുറിയിൽ അന്വേഷണ റിപ്പോർട്ട് വരട്ടെ, ആവശ്യമെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
Post Your Comments