ThiruvananthapuramKeralaNattuvarthaLatest NewsIndiaNews

ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ സ്ഥാനത്ത് ഇരിക്കുന്നത്: വി ഡി സതീശൻ

ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല, ഞാനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റും അല്ല

തിരുവനന്തപുരം: ഡി ഡി സി ലിസ്റ്റുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ മറുപടിയുമായി വി ഡി സതീശൻ രംഗത്ത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കിൽ പിന്നെ ഞാനെന്തിനാ ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഡി സി സി ലിസ്റ്റിനെതിരെ ഉമ്മൻ‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വി ഡി സതീശനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

Also Read:ഞാനെന്താ രണ്ടാം കെട്ടിലുണ്ടായതാണോ? ആദ്യം ഉമ്മൻചാണ്ടിക്കെതിരെ നടപടിയെടുക്ക്: പൊട്ടിത്തെറിച്ച് കെ.പി അനില്‍കുമാര്‍

‘ഡി സി സി ലിസ്റ്റിൽ ചര്‍ച്ചകൾ നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണ്. താനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല. അത്തരം വിമര്‍ശനങ്ങള്‍ അംഗീകരിക്കില്ലെ’ന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

‘പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡിസിസി പുനഃസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെ’ന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു. വിവാദങ്ങൾക്ക് മറുപടിയുമായി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button