Latest NewsIndia

മറ്റൊരു സ്ത്രീയുമായി ബന്ധം : ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ

മുംബൈ: മറ്റൊരു സ്ത്രീയുമായി ബന്ധമെന്നാരോപിച്ച് ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. മുംബൈയിലെ നല്ലസ്പോറയിൽ സുനില്‍ കദമിനെ(36) ആണ് ഭാര്യ പ്രണാലി(33) വയറ്റില്‍ പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തും അതിക്രൂരമായി കൊന്നത്.   ഭര്‍ത്താവ് സ്വയം മരിക്കുകയായിരുന്നുവെന്നാണ് പ്രണാലി പറഞ്ഞത്. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ കുറ്റം സമ്മതിക്കുകയായിരുന്നു.

Also read : ഇരട്ട ഹൃദയമുള്ള അവൻ വരുന്നു; റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും, എയര്‍ ചീഫ് മാര്‍ഷലും പാരീസിലേക്ക്

രാവിലെ അഞ്ച് മണിയോടെ ഇവർ തമ്മിൽ വഴക്കുണ്ടായി. ശേഷം സുനില്‍ ഉറങ്ങാനും പ്രണാലി അടുക്കളയിലേക്കും പോയി. പിന്നീട് കത്തിയുമായി കിടപ്പറയിലെത്തിയ പ്രണാലി സുനിലിന്‍റെ വയറ്റില്‍ 11 തവണ കുത്തുകയും കഴുത്തറുക്കുകയുമായിരുന്നു. ശേഷം സുനിലിന്‍റെ മാതാപിതാക്കളുടെ അടുത്തെത്തിയ പ്രണാലി, സുനില്‍ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞു.

Also read : വിമാനത്തിലെ ശുചിമുറിക്ക് മുമ്പില്‍ വഴി മുടക്കി നിസ്‌കാരം ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരന് ക്രൂരമര്‍ദ്ദനം

സംഭവത്തിൽ സുനിലിന്‍റെ പിതാവ് പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാള്‍ക്ക് സ്വയം പതിനൊന്ന് തവണ വയറില്‍ കുത്താനും പിന്നീട് കഴുത്തറുക്കാനുമാകില്ല, അതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ശേഷം പ്രണാലിയെ ചോദ്യ ചെയ്തപ്പോൾ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. 2011 ലാണ് പ്രണാലിയും സുനിലും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. രണ്ട് കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button